ചെന്നീർക്കര: ശ്രീനാരായണ മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് ആറിന് കൊടിയേറുമെന്ന് ഉത്സവ കമ്മറ്റി പ്രസിഡന്റ് എം.സി. ബിന്ദുസാരനും സെക്രട്ടറി എം.പി.മോഹനനും അറിയിച്ചു. പിത്തള പൊതിഞ്ഞ ശ്രീകോവിലുകളുടെ സമർപ്പണവും ആറിന് നടക്കും. രാവിലെ 6.50ന് തന്ത്രി ശ്രീദത്ത് ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറും. രാത്രി ഏഴിന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വൈദിക സമിതിയംഗം ബീന സജിനാഥിന്റെ പ്രഭാഷണം. തുടർന്ന് ശ്രീഭൂതബലിയും വിളക്കും. രാത്രി 9.30ന് കോമഡി ഷോ.
ഏഴിന് രാവിലെ 9.30ന് കലശാഭിഷേകം, ഭാഗവതപാരായണം. രാത്രി ഏഴിന് വയലിൻ കച്ചേരി. 9.30ന് നാടകം. എട്ടിന് രാത്രി ഏഴിന് കോട്ടയം ഗുരുനാരായണ സേവാനികേതനിലെ സിനോഷിന്റെ പ്രഭാഷണം. 9.30ന് ഗാനമേള. ഒൻപതിന് രാവിലെ 9.30ന് സർപ്പക്കാവിൽ നൂറുംപാലും, പുളളുവൻപാട്ട്, അന്നദാനം, രാത്രി ഏഴിന് പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിലിന്റെ പ്രഭാഷണം. 9.30ന് നാടകം. 10ന് രാവിലെ 8.30ന് ശ്രീഭൂതബലിയും വിളക്കും, ഭാഗവത പാരായണം, അന്നദാനം, രാത്രി 9.30ന് പളളിവേട്ട. 11ന് രാവിലെ 9.30ന് ആറാട്ട്ബലി, ഭാഗവത പാരായണം, സേവ. വൈകിട്ട് നാലിന് കെട്ടുകാഴ്ച. ഏഴിന് ആറാട്ട് ഘോഷയാത്ര. രാത്രി 10 ന് നൃത്തനാടകം.