തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നചിൽഡ്രൺ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല പ്രതിഭാസംഗമം ദ്വിദിന സഹവാസക്യാമ്പ് തിരുവല്ല കൊമ്പാടി മാർത്തോമ സെന്ററിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വിവിധ മേഖലകളിൽ പ്രഗത്ഭർ നയിച്ച ക്ലാസുകൾ, കലാസന്ധ്യ,കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടത്തി.സമാപന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ പി.എ.ശാന്തമ്മ അദ്ധ്യക്ഷയായി.ഡോ.ആർ.വിജയമോഹൻ മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാ കൗൺസിലർ സാറാമ്മ ഫ്രാൻസിസ്,കോ-ഓർഡിറ്റർമാരായ കെ.അജയകുമാർ,ബി.മനീഷ എന്നിവർ സംസാരിച്ചു.