കലഞ്ഞൂർ: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചു.തയ്യൽ പരിശീലനം, പച്ചക്കറിവിത്ത്/തൈ വിപണനം,കൂൺകൃഷി, മെഴുകുതിരി നിർമ്മാണം എന്നിവയാണ് പ്രവർത്തനങ്ങൾ.പഞ്ചായത്ത് പ്രസിഡ​ണ്ട് എം.മനോജ് കുമാർ ഉദ്ഘാടനം ചെയ്​തു.പി.ടി.എ. പ്രസിഡ​ന്റ് എസ്. രാജേഷിന്റെ അധ്യക്ഷ​തയിൽ ബി.പി.ഒ.വർഗീസ് മാത്യു,പ്രിൻസി​പ്പൽ ഡി.പ്രമോദ് കുമാർ, ഹെഡ്മാ​സ്റ്റർ ഇ. എം. അജയഘോഷ്, എ.വി.ബിന്ദു, രാജി ഉണ്ണികൃഷ്ണൻ, സെലീന ബീവി എന്നിവർ പ്രസംഗിച്ചു.