തിരുവല്ല: എം.സി.വൈ.എം.തിരുവല്ല മേഖല കർമ്മ പദ്ധതി ഉദ്ഘാടനം തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഡോ.വിൻസെന്റ് മാർ പൗലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.മേഖല ഡയറക്ടർ ഫാ.എബി.വടക്കുംതല അദ്ധ്യക്ഷത വഹിച്ചു.മേഖലാ വികാരി ഫാ.മാത്യു.പുനക്കുളം മുഖ്യപ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ് ലൈജു കോശി ക്ലാസ് നയിച്ചു.സി.ലൈസി,വൈസ് പ്രസിഡന്റ് മിലു തോമസ്,ഏബ്രഹാം മുളമൂട്ടിൽ,സോജു ചാക്കോ,ബിക്കി മരിയാ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.