വല്ലന: ടി.കെ.എം.ആർ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ എഴിക്കാട് കമ്മ്യൂണിറ്റി ഹാളിൽ പഠനോത്സവവും സംസ്ഥാനതല മത്സര വിജയികൾക്കുള്ള അനുമോദനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ ഉദ്ഘാടനം ചെയതു.പി.ടി.എ പ്രസിഡന്റ് അജി മുഹമ്മദ് അദ്ധ്യക്ഷനായി.പൂർവ വിദ്യാർത്ഥിനിയും കോമഡി ഉത്സവം ഗിന്നസ് ജേതാവുമായ ബിന്ദുജ പ്രേം മുഖ്യാതിഥിയായി.പഞ്ചായത്തംഗങ്ങളായ സൂസൻ സാമുവൽ അക്കാദമിക് ഹെഡ് പി.സുനിൽ കുമാർ,പി.പി കെ സത്യവ്രതൻ, ശ്രീനി സോമൻ,വി.സി. അരുൺകുമാർ വി.സി എന്നിവർ സംസാരിച്ചു.സംസ്ഥാന ശാസ്ത്ര,പ്രവർത്തി പരിചയമേളകളിൽ എ ഗ്രേഡ് നേടിയ ബോണി ബെന്നി,ഗായോസ് ആനന്ദ്.എസ്,സജു സി.എസ്,ഗെയിംസ്,ഫുട്‌ബോൾഎന്നിവയിൽ ജേതാക്കളായ അലൻ സി.ജെ,വിഷ്ണു ബിനു,ഉപന്യാസ മത്സരത്തിൽ സംസ്ഥാനതല പുരസ്‌കാരം നേടിയ നാജിയ നെജീം എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി സതീഷ് കുമാർ അനുമോദിച്ചു.പ്രിൻസിപ്പൽ അജു മുഹമ്മദ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് എം.ബി വിജയഗീത നന്ദിയും പറഞ്ഞു.