അടൂർ : പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി വാർഡിലെ കലതിവിള - കാവരിക്കുന്ന് കോളനിയിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് പണികൾ. ജില്ലാ പഞ്ചായത്ത് അംഗം റ്റി. മുരുകേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് അംഗം കൃഷ്ണകുമാർ, ജില്ലാ സോയിൽ ഓഫീസർ അരുൺ ജീ. ബൈജു. കെ.ആർ അനിൽ കുമാർ എന്നിവർ സംസാരിച്ചു