police

ഫോട്ടോ...പൊലീസിന് നിയമം പുല്ലാണ്! ടാഫിക് സിഗ്നൽ ലൈറ്റുളള വളവുകളിലും നാേ പാർക്കിംഗ് ഏരിയയിലും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പെറ്റിയടിക്കാൻ നോട്ടീസുമായി എപ്പോഴും പൊലീസ് നഗരത്തിലുണ്ട്. നിയമം തെറ്റിക്കുന്നവരെ കയ്യോടെ പിടിക്കുന്ന പൊലീസിനും നിയമം ബാധകമാണ്. എന്നാൽ, പത്തനംതിട്ട പൊലീസ് മിക്കപ്പോഴും നിയമത്തിന്റെ പരിധിക്കു പുറത്താണ്!. ഇന്നലെ തിരക്കേറിയ സമയത്ത് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ പ്രധാന വളവിൽ പൊലീസ് വാഹനം പാർക്ക് ചെയ്ത് എസ്.എെയും പൊലീസുകാരും അടുത്തുളള കടയിൽ ചായ കുടിക്കാൻ കയറി. പതിനഞ്ച് മിനിട്ടോളം പൊലീസ് വാഹനം നിയമം ലംഘിച്ച് വളവിൽ കിടന്നു. സാക്ഷിയായി മറ്റ് വാഹനങ്ങളെ നേരായ ദിശയിൽ തിരിച്ചുവിടുന്ന ട്രാഫിക് പൊലീസുകാരനുമുണ്ടായിരുന്നു.