തിരുവല്ല: ഹോട്ടൽ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം മാടപ്പാടി പുന്നത്തുറ വിഷ്ണുനിവാസിൽ ശിവനപ്പന്റെ മകൻ വിവേക് (21) ആണ് മരിച്ചത്. മുത്തൂരിൽ താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. തിരുവല്ല എലൈറ്റ് ഹോട്ടലിലെ എച്ച്. ആർ ജീവനക്കാരനായിരുന്നു. പ്രേമനൈരാശ്യമായിരുന്നെന്നു കത്തെഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.