തിരുവല്ല: മുത്തൂർ ചാലക്കുഴി ഭാഗത്ത് വാടക വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി. ചുമത്ര സ്വദേശി ഷാജിയെ (52) അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ ഓ.എം. പരീദ്, എക്സൈസ് ഓഫിസർ എം.കെ.വേണുഗോപാൽ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.