പന്തളം : തോന്നല്ലൂർ പണിക്കരുവീട്ടിൽ റോയ് വില്ലയിൽ പരേതനായ റിട്ട : തഹസിൽദാർ വി. ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (100 -റിട്ട : സബ് രജിസ്ട്രാർ) നിര്യാതയായി. കുളനട പമ്പുരേത്ത് കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് ഭവനത്തിലാരംഭിച്ച്, പന്തളം സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പളളിയിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലിശേരി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി യിൽ നടക്കും. മക്കൾ : റോസ് വർഗീസ് (ആസ്‌ട്രേലിയ), എം.ജെ. രാജം (റിട്ട. അസിസ്റ്റന്റ് അക്കൗണ്ടന്റ് ഒാഫീസർ, കെ.എസ്.ഇ.ബി), ശാന്തി മാത്തുണ്ണി (കാനഡ), എം.ജെ.റോയ് (ഇൻകംടാക്സ് ഓഫീസർ, തിരുവല്ല) മരുമക്കൾ: ജോർജ്ജ് വർഗീസ് (ആസ്‌ട്രേലിയ), കോശി ഇടിക്കുള (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി), തോമസ് മാത്തുണ്ണി (കാനഡ), സുജ എസ്. റോയി (പ്രൊഫ. സെന്റ് ജോൺസ് കോളേജ്, അഞ്ചൽ).