മഞ്ഞിനിക്കര: ലോകത്തിന്റെ പ്രലോഭനങ്ങളിൽ വീഴാതെ, ദൈവത്തിലേക്ക് തിരിയാൻ മനുഷ്യൻ ശ്രമിക്കണമെന്ന് ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലിത്ത പ​റഞ്ഞു. മഞ്ഞിനിക്കര പെരുന്നാൾ സുവിശേഷ കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലിത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. മാത്യൂസ് കോർ എപ്പിസ്‌കോപ്പ , ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ്‌കോപ്പ , ഫാ. റജി മാത്യു ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ ദയറായിൽ കുർബ്ബാനയും വൈകിട്ട് 7ന് ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും നടത്തും. ഫാ. ഗീവർഗീസ് നടുമുറിയിൽ പ്രസംഗിക്കും.