ബംഗളൂരു: ക‌ർണാടകയിൽ മന്ത്രിസഭാ വികസനം ആറിന്. കൂറുമാറി ബി.ജെ.പിയിലെത്തി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 11വിമത എം.എൽ.എമാരിൽ 10 പേർക്കും മന്ത്രിസ്ഥാനം നൽകും. ബെളഗാവി അത്താണിയിൽ നിന്നുള്ള എം.എൽ.എ മഹേഷ് കുമത്തല്ലിക്കാണ് വിമതരിൽ മന്ത്രിസ്ഥാനം ലഭിക്കാത്തത്. ഉപമുഖ്യമന്ത്രി ഉൾപ്പെടെ അഞ്ച് മന്ത്രിമാർ ബെളഗാവി സ്വദേശികളായത് മൂലമാണ് മഹേഷിനെ ഒഴിവാക്കുന്നത്. എന്നാൽ, കാബിനറ്റ് റാങ്കിലുള്ള പദവികൾ ഇദ്ദേഹത്തിന് നൽകുമെന്നാണ് സൂചന. പുതിയ മന്ത്രിമാരിൽ മൂന്നുപേർ മാത്രമാണ് മുതിർന്ന ബി.ജെ.പി നേതാക്കൾ. സി.പി. യോഗേശ്വർ, ഉമേഷ് കട്ടി, അരവിന്ദ് ലിംബാവലി എന്നിവരാണിവർ.