കോന്നി: കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിലെ കരിപ്പാൻതോട് മോഡൽ ഫോറസ്റ്റ് സ്റ്റേഷനു വേണ്ടി പണിത പുതിയ കെട്ടിടവും, ഡോർമിറ്ററിയും 8 ന് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാർ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണദേവി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി, ജില്ലാ പഞ്ചായത്തംഗം ബിനിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം ജയ അനിൽ, ഗ്രാമ പഞ്ചായത്തംഗം പി. സിന്ധു, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ കെ.വിജയാനന്ദൻ , ജോർജി പി. മാത്തച്ചൻ, കോന്നി ഡി.എഫ്.ഒ കെ.എൻ.ശ്യാം മോഹൻലാൽ തുടങ്ങിയവർ സംസാരിക്കും.