പത്തനംതിട്ട : മതേതര ജനാധിപത്യ മൂല്യങ്ങളെ തർക്കാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ ജനകീയ ഐക്യം വേണമെന്നും കേന്ദ്രസർക്കാർ വിറ്റുതുലയ്ക്കൽ ഭരണമാണ് നടത്തുന്നതെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ പറഞ്ഞു. ജില്ലാ എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രൊഫ. എബ്രഹാം തലവടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ മാസ്റ്റർ, സലിം.പി.മാത്യു, മാത്യൂസ് ജോർജ്ജ്, അടൂർ നരേനദ്രൻ, പ്രൊഫ. പി.കെ. രാജശേഖരൻ നായർ , ചെറിയാൻ ജോർജ്ജ് തമ്പു, എം.ബി.നൈനാൻ, ബിനു തെള്ളിയിൽ, ഇടത്തിട്ട സത്യൻ, സാബുഖാൻ, ഗോപാലൻനായർ, എബ്രഹാം മാത്യു, ചിഞ്ചു ജേക്കബ്, പത്മഗിരീഷ്, റിജിൻ കരമുണ്ടയ്ക്കൽ, ഹബീബ് റാവുത്തർ, വടശ്ശേരിക്കര മോഹനൻ, സുബിൻ വർഗ്ഗീസ് , സുബിൻ തോമസ്, വർഗീസ് മാത്യു, ജോർജ്ജ് അലക്‌സാണ്ടർ, ഗ്രിസോം തോട്ടമണ്ണിൽ, ജോൺ.വി.തോമസ്, ലാൽജി എബ്രഹാം, എ.കെ.നാസർ, സാംകുട്ടി വെട്ടപാല എന്നിവർ പ്രസംഗിച്ചു.