പത്തനംതിട്ട : ജന ദ്രോഹകരമായകേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.ഫിറോസ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട കളക്ട്രേറ്റിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഡി.സുഗതൻ, അടൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ടിവേണുഗോപാൽ, തിരുവല്ലയിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ സാമുവേൽ,റാന്നിയിൽ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജേഷ് വള്ളിക്കോട്, കോന്നിയിൽ യൂണിയൻ ജില്ലാ ട്രഷറർ ജി.ബിനുകുമാർ,മല്ലപ്പള്ളിയിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി രാജേന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.വിവിധകേന്ദ്രങ്ങളിൽ ഹബീബ് മുഹമ്മദ്,എസ്.ജയശ്രീ, മാത്യു.എം.അലക്‌സ്, പ്രസാദ് മാത്യു,കെ.ഹരികൃഷ്ണൻ,ജി.അനീഷ് കുമാർ, ആദർശ് കുമാർ,വി.പ്രദീപ്,കെ.രവിചന്ദ്രൻ, കെ.സജികുമാർ, ആർ.പ്രവീൺ, പി.സജീഷ്,അജയകുമാർ,ടി.കെ സജി, ഒ.ടി ദിപിൻ ദാസ്,ബിനു കെ.സാം, എം.എസ് വിനോദ്,എം.പി ഷൈബി,ശ്രീലത എസ്,കെ.ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.