കൊടുമൺ : അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം പ്രസിഡന്റ് സി.രാജാറാവുവിന്റെ അദ്ധ്യക്ഷതയിൽ കൂടി. സെക്രട്ടറി ഇൻ ചാർജ് ഷീജ.ജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. റ്റി.എൻ.സോമരാജൻ, വി.കെ.അർ ബാബു, കെ.കെ.അശോക് കുമാർ, വി.വി.ചന്ദ്രൻ, പി.കെ.പ്രഭാകരൻ, എ.എസ്.പ്രകാശ്, എൻ.വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ശശിധരക്കുറുപ്പ് , കെ.കെ.ബാബു സേനപ്പണിക്കർ, കെ. സോമൻ, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, ഇ.ആർ. വിക്രമൻ, ആർ. ബിനു, സി.കെ.സുകുമാരൻ,കെ. ചന്ദ്രിക , രജനി പ്രകാശ് ,ധന്യാദേവി എന്നിവർ സംസാരിച്ചു.