കോന്നി: ലോക തണ്ണിർത്തട ദിനത്തോടനുബന്ധിച്ച് കോന്നി ഗ്രാമപഞ്ചായത്ത് ജൈവവൈവിദ്ധ്യ ബോർഡിന്റെയും ഹരിതകേരള മിഷന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജലം ജീവനാണ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ഡോക്യുമെന്ററി പ്രദർശനവും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രജനി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിക്കും. ഹരിതകേരളം മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും.