പത്തനംതിട്ട : ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡി.ഒ.ടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.ജി.ജയരാജ് ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എല്ലിൽ നടപ്പാക്കിയ വി.ആർ.എസ് സ്ഥാപനത്തെ സംരക്ഷിക്കാനല്ലെന്നും സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒ.എം.കുഞ്ഞൂട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ജി.എസ് കുറുപ്പ്, സംസ്ഥാന സെക്രട്ടറി എൻ. ഗുരുപ്രസാദ്, കെ.കെ ജഗദമ്മ, കെ.എസ് അജികുമാർ, എ.കെ.ഗോപാലൻ, പി. രാജീവ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വിജയമ്മ എസ്.പിള്ള എന്നിവർ സംസാരിച്ചു.