അടൂർ: പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളത്ത് 7 മുതൽ 18 വരെ നടക്കും. 7 ന് പഴകുളം കിഴക്ക് വടക്ക് ഭാഗം, 8 ന് പഴകുളം കിഴക്ക് ഭാഗം, 9നും 10 നും പഴകുളം കിഴക്ക് തെക്കുംഭാഗം ,12 ന് ആലുംമൂട് ,13ന് തെന്നാപ്പറമ്പ്, 14 ന് പുള്ളിപ്പാറ, 15ന് പഴകുളം പടിഞ്ഞാറ് ഭാഗം, 16 ന് പഴകുളം കിഴക്ക് വടക്ക്, 17 നും 18 നും പഴകുളം ജംഗ്ഷൻഭാഗത്തുമാണ് പറയ്‌ക്കെഴുന്നള്ളത്ത് .18ന് വൈകിട്ട് 7ന് പഴകുളം കോളാറ്റുനിന്ന് ഘോഷയാത്രയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളത്ത് നടക്കുമെന്ന് പ്രസിഡന്റ് ആർ.സുരേഷ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിനോയ് വിജയൻ എന്നിവർ അറിയിച്ചു.