പന്തളം: പന്തളം മഹദേവർ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്‌സവം ശനിയാഴ്ച തന്ത്രി തിരുവല്ല തെക്കേടത്ത് കുഴിക്കാട്ട് മേമന ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെയും മേൽശാന്തി ശംഭു നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൻ നടക്കും. രാവിലെ 8 ന് കാവടിയാട്ടം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 9 ന് കലശപൂജ, കലശാഭിഷേകം.11 ന് പഞ്ചാമൃതാഭി ഷേകം, 12.15 ന് അന്നദാനം. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭക്തജനങ്ങൾ ആഘോഷമായി കൊടിക്കൂറ ബന്ധിച്ച് കൊടിമരം ഉയർത്തും . മായയക്ഷിയമ്മയുടെ ഉത്സവം ഞായറാഴ്ച നടക്കും, , രാവിലെ 8 ന് കലശപൂജ 9 ന് കലശാഭിക്ഷേകം വൈകിട്ട് 7ന് , താലപ്പൊ ലിഘോഷയാത്ര, ചന്ദ്രപൊങ്കാല.