കോന്നി : കോന്നി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ കുടിശികയുള്ളതും സെയിൽ നടപടിയിൽ ഇരിക്കുന്നതുമായ വായ്പകൾ അവസാനിപ്പിക്കുന്നതിനായി ഇന്ന് രാവിലെ 10.30 മുതൽ ബാങ്കിൽ അദാലത്ത് നടത്തും. വായ്പകൾ പലിശ ഇളവുകളോടെ അവസാനിപ്പിക്കാനും പുതുക്കിയെടുക്കുന്നതിനും അവസരമുണ്ടാകുമെന്ന് പ്രസിഡന്റ് എസ്.വി. പ്രസന്നകുമാർ അറിയിച്ചു.