പത്തനംതിട്ട : കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ സ്ഥിരതാമസക്കാരായ വനിതകൾക്കായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ പദ്ധതിക്കായുളള അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയിൽ പ്രായമുളള തൊഴിൽരഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം തിരുവനന്തപുരം മേഖലാ ഓഫീസിൽ നേരിട്ടോ മേഖലാ മാനേജർ ടി.സി 15/1942(2), ലക്ഷ്മി ഗണപതി കോവിലിന് സമീപം വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം എന്ന മേൽ വിലാസത്തിൽ അയക്കാം. ഫോൺ : 0471 2328257, 9496015005.