തിരുവല്ല : വിമുക്തിയുടെ ഭാഗമായി നാളെ കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് തിരുവല്ല താലൂക്കിലുടനീളം ബൈക്കത്തോൺ (ബൈക്ക് റാലി) നടത്തുമെന്ന് തിരുവല്ല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സജീവ് അറിയിച്ചു. നാളത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന പേരിലുളള തൊണ്ണൂറ് ദിന തീവ്ര യജ്ഞ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് മദ്യം മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗത്തിനെതിരെ സ്‌കൂൾ കോളേജ് തലത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലൈബ്രറി കൗൺസിൽ, കുടുംബശ്രീ, ആശാ വർക്കർമാർ,സ്‌പോർട്‌സ് കൗൺസിൽ,റസിഡൻസ് അസോസിയേഷൻ,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ ബോധവൽക്കരണ പരിപാടികളാണ് വിമുക്തിയുടെ ഭാഗമായി നടപ്പാക്കി വരുന്നത്.