പത്തനംതിട്ട : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ക്രിമിനൽ ജസ്റ്റിസിൽ പി.ജി ഡിപ്ലോമ, പാരാലീഗൽ പ്രാക്ടീസിൽ ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്‌സ്, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവർ www.ignou.ac.in എന്ന ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്‌നോ സ്റ്റഡി സെന്ററായി പൊലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾ

www.ignou.ac.in എന്ന സൈറ്റിൽ ലഭ്യമാണ്. ഫോൺ : 7012439658, 9497942567, 9495768234.