തിരുവല്ല: ആഞ്ഞിലിത്താനം മഹാവിഷ്ണുക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികവും ഉത്സവവും ഇന്ന് മുതൽ 14 വരെ നടക്കും. അഞ്ചിന് രാവിലെ 9.50നും 10.30നും മദ്ധ്യേ തന്ത്രി നാരായണൻ പദ്മനാഭൻ ഭട്ടതിരിപ്പാട് കൊടിയേറ്റും. ഏഴിന് വൈകിട്ട് 7.30ന് ബാലെ, എട്ടിന് വൈകിട്ട് നൃത്തനൃത്യങ്ങൾ, 9ന് വൈകീട്ട് സംഗീതസദസ്, 10ന് വൈകിട്ട് നാടകം,12ന് 5.30ന് ഊരുവലത്ത്,13ന് 12ന് ഉത്സവബലി ദർശനം,നാലിന് ഗജവീരൻമാർക്ക് സ്വീകരണം,രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളത്ത്,14ന് വൈകിട്ട് അഞ്ചിന് ആറാട്ട്, 7.30ന് മേജർ സെറ്റ് കഥകളി.