തിരുവല്ല: നമുക്കുചുറ്റുമുള്ള ദൈവകൃപയെ തിരിച്ചറിയാനുള്ള കഴിവ് വളർത്തിയെടുക്കണമെന്ന് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. യാക്കോബായ സഭയുടെ കുളക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിംഹാസന പള്ളി വികാരി ഫാ.ജെറി കുര്യൻ കോടിയാട്ട് അദ്ധ്യക്ഷത വഹിച്ചു. സജി സഖറിയ പ്രമേയം അവതരിപ്പിച്ചു. ഫാ.ബിനോയ് ദാനിയേൽ സന്ദേശം നൽകി. ഫാ.എം.ജെ.ദാനിയേൽ, ബിജു ലങ്കാഗിരി, മോഹൻ ചെറിയാൻ, അലക്സാണ്ടർ ജേക്കബ്, ഫാ.അനീഷ്, ടി.വർഗീസ് എന്നിവർ പ്രസംഗിച്ചു.