പത്തനംതിട്ട : 2020- 2021 അദ്ധ്യയന വർഷം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ പുതുതായി ആരംഭിക്കുന്ന കാസർകോഡ്, തൃശൂർ, പത്തനംതിട്ട സ്‌പോർട്‌സ് ഡിവിഷനുകൾ എന്നീ കായിക വിദ്യാലയങ്ങളിലേയ്ക്ക് ആറ്, ഏഴ്,എട്ട്,ഒൻപത്, പ്ലസ് വൺ/ വി.എച്ച്.എസ്.ഇ ക്ലാസുകളിലേയ്ക്ക് അഡ്മിഷൻ നൽകുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, ഫുട്‌ബോൾ,വോളീബോൾ,തായ്ക്വണ്ട, റസ്ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്‌സിംഗ്, ജൂഡോ ക്രിക്കറ്റ് (പെൺകുട്ടികൾക്ക്) എന്നീ കായിക ഇനങ്ങളിൽ താൽപ്പര്യമുള്ള കുട്ടികളെ തെരഞ്ഞടുക്കുന്നതിനായി സംസ്ഥാന കായിക യുവജന കാര്യാലയം സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു.
പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ ജനന തീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും, ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റും ഫോട്ടോയുമായി ഈ മാസം 12ന് രാവിലെ 7.30 ന് മുമ്പായി ജില്ലാ സ്റ്റേഡിയത്തിൽ എത്തണം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് http://gvrsportsschool.org/talenthunt എന്ന ലിങ്കിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. ഫോൺ : 8606819961 .