ചൂരക്കോട് : ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് കെട്ടുകാഴ്ച ഇന്ന് നടക്കും. രാവിലെ 9ന് മൃതുഞ്ജയഹോമം. തുടർന്ന് കലശ പൂജ, കലശാഭിഷേകം, കളഭാഭിഷേകം . വൈകിട്ട് 3.30ന് കെട്ടുകാഴ്ച. 4.30ന് ഓട്ടൻതുള്ളൽ, 6.30ന് ദീപാരാധന, 10ന് വടക്കുപുറത്ത് കളത്തിൽ ഗുരുതി.