05-p-mohanraj
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന പതിനൊന്നാം ദിവസത്തെ പദയാത്ര പര്യടനം കെ.പി.സി.സി അംഗം പി. മോഹൻരാജ് ഇലന്തൂരിൽ ഉദ്ഘാടനം ചെയ്യുന്നു.

ഇലന്തൂർ: വിശ്വാസത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കരുതെന്ന് കെ.പി.സി.സി അംഗം പി.മോഹൻരാജ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കു ജില്ലാ പദയാത്രയുടെ പതിനൊന്നാം ദിവസത്തെ പര്യടനം പത്തനംതിട്ട ബ്ലോക്കിലെ ഇലന്തൂർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അപകടത്തിലേക്കാണ് കേന്ദ്ര സർക്കാർ നയിക്കുന്നതെന്നും രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇലന്തൂർ ജംഗ്ഷനിൽ നടന്ന പദയാത്ര പര്യടന ഉദ്ഘാടന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജോൺസൺ പി.എം അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എ.സുരേഷ് കുമാർ,റിങ്കു ചെറിയാൻ,എം.എസ് സിജു,അനിൽ തോമസ്,എം.ജി കണ്ണൻ, ജോൺസൺ വിളവിനാൽ, അഡ്വ.സോജി മെഴുവേലി,അഡ്വ.സുനിൽ.എസ് ലാൽസജി കൊട്ടയ്ക്കാട്, സിന്ധു അനിൽ,വിനീത അനിൽ,ബോധേശ്വര പണിക്കർ,അഡ്വ.ഡി.എൻ ത്രിദീപ്, അബ്ദുൾ കലാം ആസാദ്, ഡോ.എം.എം.പി ഹസൻ,വർഗീസ് മാത്യു, റെനീസ് മുഹമ്മദ്, അഡ്വ.സുരേഷ് കോശി,എം.ബി സത്യൻ,കെ.പി.മുകുന്ദൻ,ശ്രീകല അജിത് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് ഉച്ചക്ക് 3ന് പത്തനംതിട്ട ബ്ലോക്കിലെ ഓമല്ലൂരിൽ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് 6ന് പത്തനംതിട്ട ടൗണിൽ സമാപിക്കും.