മല്ലപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം.ഇന്നലെ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ താലൂക്ക് ലൈബ്രറി കൗൺസിൽ ആസ്ഥാനമായ മഹാകവി വെണ്ണിക്കുളം താലൂക്ക് ലൈബ്രറി ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.നളിനി വരണാധികാരിയായിരുന്നു.ആകെയുള്ള 68 വോട്ടർമാരിൽ 59 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എസ്.സി സംവരണ സീറ്റിലേക്ക് വി.കെ.സുകുമാരനും വനിതാ സംവരണ സീറ്റിലേക്ക് ബിന്ദു ചാത്തനാട്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ജില്ലാ ലൈബ്രറി കൗൺസിലേക്ക് ബി.വിനയസാഗർ, ഡോ. പി.ജെ ഫിലിപ്പ്, ജോസ് കുറഞ്ഞൂർ, കെ.പി.രാധാകൃഷ്ണൻ,ടി.എസ്. മോഹനപണിക്കർ എന്നിവരും എസ്.സി സംവരണ സീറ്റിലേക്ക് സനോജും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.വനിതാ സംവരണ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.എസ്.ശാലിനിക്കുട്ടിയമ്മ വിജയിച്ചു.താലൂക്ക് ലൈബ്രറി കൗൺസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഡ്വ.ജിനോയ് ജോർജ്ജ്,കെ.കെ.സുകുമാരൻ,പി.പി.ഉണ്ണിക്കൃഷ്ണൻ നായർ,രമേഷ്ചന്ദ്രൻ,റെജി ശാമുവേൽ,തമ്പി കോലത്ത്, തോമസ് മാത്യു എന്നിവർ വിജയിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 11ന് നടക്കും.വിജയിച്ചവരെ സി.പി.എംതാലൂക്ക് സെക്രട്ടറി ബിനു വറുഗീസ്,മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിന്ദു ചന്ദ്രമോഹൻ, ഡി.വൈ.എഫ്.ഐ ഏരിയാ പ്രസിഡന്റ് ജി. കിരൺ എന്നിവർ അനുമോദിച്ചു.