പത്തനംതിട്ട: 22 തദ്ദേശ സ്ഥാപനങ്ങളുടെ 2019 - ​2020 വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളായ ആറന്മുള, ചെറുകോൽ, കടപ്ര, കവിയൂർ, കോന്നി, കൊറ്റനാട്, കുറ്റൂർ, മല്ലപ്പുഴശ്ശേരി, മൈലപ്ര, നാറാണംമൂഴി, നെടുമ്പ്രം, നിരണം, ഓമല്ലൂർ, പന്തളം, പ്രമാടം, റാന്നി, റാന്നി​പെരുന്നാട്, വെച്ചൂച്ചിറ എന്നി തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 12 പ്രളയ ബാധിത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധിക ധനസഹായം വിനിയോഗിക്കുന്നതിനായി സമർപ്പിച്ചിരുന്ന പദ്ധതികൾ അംഗീകരിച്ചു. ആറന്മുള, ചെറുകോൽ, കടപ്ര, കവിയൂർ, കുറ്റൂർ, നെടുമ്പ്രം, നിരണം, ഓമല്ലൂർ, പ്രമാടം, റാന്നി, റാന്നി ​പെരുന്നാട്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തുകളുടെ പ്രളയ ബാധിത അധിക ധനസഹായം വിനിയോഗിക്കുന്നതിനായി സമർപ്പിച്ചിരുന്ന പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകിയത്.
തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ മാസം ആറിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് ശില്പശാല സംഘടിപ്പിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അദ്ധ്യക്ഷയായിരുന്നു. എ.ഡി.എം അലക്‌​സ് പി.തോമസ്, സമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലീലാ മോഹൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.സതികുമാരി, അഡ്വ.ആർ.ബി. രാജീവ് കുമാർ, സാം ഈപ്പൻ, വിനീതാ അനിൽ, ബിനിലാൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.ജഗൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.