പ്രമാടം : മറൂർ കുളപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കോട്ടകയറ്റ മഹോത്സവം നാളെ നടക്കും. രാവിലെ ഏഴിന് കൊടി എഴുന്നെള്ളത്തും പടയണിയും, എട്ടിന് ഭാഗവത പാരായണം, വൈകിട്ട് നാലിന് ഘോഷയാത്ര, ആറിന് കോട്ടകയറ്റം, അഭിഷേകം, വിശേഷാൽ ദീപാരാധന, തുടർന്ന് ആത്മീയ പ്രഭാഷണം, രാത്രി എട്ടിന് ഭക്തിഗാനസുധ, ഒൻപതിന് പടയണി. ഇന്ന് കൊടി എഴുന്നെള്ളത്ത് നടക്കും.