ഇടത്തിട്ട: എസ്.എൻ.ഡി.പി യോഗം 277നമ്പർ ഇടത്തിട്ട ശാഖയിലെ 41ാമത് പ്രതിഷ്ഠാ വാർഷികവും രണ്ടാമത് ശ്രീനാരായണ കൺവെൻഷനും 22, 23, 24 തീയതികളിൽ നടക്കും.
22ന് രാവിലെ എട്ടിന് ശാഖാ പ്രസിഡന്റ് ആർ.ഹരി പതാക ഉയർത്തും. പൊതുസമ്മേളനം അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ കൺവെൻഷൻ സന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കേടം പ്രതിഷ്ഠാദിന സന്ദേശം നൽകും. വനിതാസംഘം യൂണിയൻ കൺവീനർ ഇൻ ചാർജ് സുജാ മുരളി, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി, സൈബർ സേന യൂണിയൻ കൺവീനർ അജു വിജയ്, കേരളകൗമുദി സീനിയർ പ്രതിനിധി സി.വി.ചന്ദ്രൻ, ഇടത്തിട്ട ശാഖാ സെക്രട്ടറി പി.എസ്.സുപ്രിയകുമാരി, വിവിധ ശാഖാ ഭാരവാഹികളായ പി.എൻ. ശ്രീദത്ത്, ശാന്തമ്മ സദാശിവൻ, വി.ആർ. ജിതേഷ്, കെ.ജി.പുരുഷോത്തമൻ, എൻ.സുരേന്ദ്രൻ, വി.കെ രാജശേഖരൻ, ശശിധരൻ വേളങ്ങാട്ടേതിൽ, ഭാസ്കരൻ, ആർ. പ്രകാശ്, എ.സുസ് ലോവ്, ടി.കെ.വിജയൻ, ആർ. വിജയൻ, എൻ. വിനോദ്, ബി.സുരേഷ് എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.
23ന് രാവിലെ 9 മുതൽ വിശേഷാൽ പൂജകൾ. 10.30ന് കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സ്വാമി ധർമ്മ ചൈതന്യയുടെ ശ്രീനാരായണ ധർമ്മ പ്രബോധനം. സമൂഹ പ്രാർത്ഥന, ഗുരുപൂജ, സമൂഹസദ്യ, ഉച്ചയ്ക്ക് മൂന്നിന് മഹാസർവൈശ്വര്യ പൂജ.
24ന് രാവിലെ 7.30മുതൽ വിശേഷാൽ പൂജകൾ. 10.30ന് മനോരാേഗ വിദഗ്ദ്ധൻ ഡോ. എൻ.ജെ.ബിനോയിയുടെ പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ. രണ്ടിന് വനിതാ സമ്മേളനം യോഗം കൗൺസിലർ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി പി.എസ്.സുപ്രിയ കുമാരി അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ ഭാരവാഹികളായ ശാന്തമ്മ ടീച്ചർ, ജയകുമാരി, സുജമുരളി, വാസന്തി ഷൺമുഖൻ, സിന്ധു അജി എന്നിവർ സംസാരിക്കും.
വൈകിട്ട് 4.30ന് സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ആർ.ഹരി അദ്ധ്യക്ഷത വഹിക്കും. അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ എൻഡോവ്മെന്റ് വിതരണം ചെയ്യും. ചെയർമാൻ എം.മനോജ് കുമാർ സമ്മാനദാനം നിർവഹിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കേടം, യൂണിയൻ കമ്മറ്റിയംഗം എൻ.കരുണാകരൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി, വൈസ് പ്രസിഡന്റ് രാഹുൽ അങ്ങാടിക്കൽ, സൈബർ സേന കേന്ദ്ര സമിതിയംഗം അക്ഷയ് അജി, ഗുരുകൃപ കുടുംബയോഗം ചെയർമാൻ എം.ആർ. ശശീന്ദ്രൻ, ആശാൻ സ്മാരക കുടുംബയോഗം ചെയർമാൻ കെ. ദേവരാജൻ, ഗുരുകാരുണ്യ കുടുംബയോഗം ചെയർമാൻ സദാശിവൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ.മധു എന്നിവർ സംസാരിക്കും.
വൈകിട്ട് 6.30ന് ശ്രീനാരായണ സത്സംഗം. തുടർന്ന് ഭജന.