തിരുവല്ല: രാജ്യത്ത് പരമാവധി താമസിക്കാവുന്ന പ്രവാസികളുടെ കാലയളവ് 180 ദിവസത്തിൽ നിന്നും 120 ദിവസമാക്കി കുറയ്ക്കുകയും ഇത് ലംഘിക്കുന്നവരുടെ എൻ.ആർ.ഐ സ്റ്റാറ്റസ് നഷ്ടപ്പെടുത്തുകയും ചെയ്ത കേന്ദ്ര സക്കാർ നടപടിയിൽ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാപ്രസിഡന്റ് പീറ്റർ മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഘുനാഥ്‌ ഇടത്തിട്ട,സുരേഷ് പരുമല, തങ്കച്ചൻ കൈപ്പട്ടൂർ, എം.എ സലാം,എം.എ കുര്യൻ എന്നിവർ പ്രസംഗിച്ചു.