നാരങ്ങാനം: മുട്ടത്തുകോണം എസ്. എൻ. ഡി. പി. ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ റേഡിയോ എ. റ്റി. 2020 ഉദ്ഘാടനം പ്രൊഫ: ടി.കെ.ജി നായർ നിർവ്വഹിച്ചു. മൾട്ടി ഫംഗ്ഷണൽ എ.സി റൂം ഉദ്ഘാടനവും അവാർഡ് വിതരണവും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് നിർവ്വഹിച്ചു. പ്രഥമ വെൽവിഷർ അവാർഡ് ഡോ. ജിനു ജേക്കബിനും, അന്തർദേശീയ സ്റ്റുഡന്റ് വോളിബോൾ ടീം അംഗമായ മാസ്റ്റർ സിദ്ധാർത്ഥ് നാടാർക്കും പുരസ്കാരം നൽകി . എം. ജി. യൂണിവേഴ്‌സിറ്റിയിൽ എം. എ. ജേർണലിസത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അജീന പി. സക്കറിയയെ ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് എൻഡോവ്‌മെന്റ്, കാഷ് അവാർഡ്, ട്രോഫി എന്നിവ വിതരണം ചെയ്തു. പി. റ്റി. എ. പ്രസിഡന്റ് പി. ജെ. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീജ, ഹെഡ്മാസ്റ്റർ, എസ്. സന്തോഷ്, ബിന്ദു എന്നിവർ സംസാരിച്ചു.