05-well-recharge
നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് നിർവ്വഹിക്കുന്നു

മല്ലപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി.എം.കെ.എസ്.വൈ. സ്‌കീമിൽ നീർത്തടം ഉൾപ്പെട്ട പ്രദേശങ്ങളിൽ കിണർ റീചാർജ്ജിംഗ് യൂണിറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 36ലക്ഷം രൂപ ചെലവാക്കിയാണ് ഈ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. നീർത്തടം ഉൾപ്പെട്ട പ്രദേശങ്ങളിൽ മുഴുവൻ വീടുകളിലും കിണർ റീചാർജ്ജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുക എന്നതാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. അതുവഴി വർദ്ധിച്ചു വരുന്ന ജലക്ഷാമം പരിഹരിക്കുന്നതിനുള്ള മുൻനടപടിയായിട്ടാണ് നടപ്പിലാക്കുന്നത്.പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നതിലേക്കായി കല്ലൂപ്പാറ പഞ്ചായത്തിനെ തെരഞ്ഞെടുക്കുകയും ചെയ്തു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മനുഭായി മോഹൻ അദ്ധ്യക്ഷത വഹിച്ചു.കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോശി പി.സഖറിയ, ഷിനി കെപിളള, മീനു സാജൻ, ഓമന ടി.കെ, പഞ്ചായത്തംഗങ്ങളായ ഡെയ്‌സി വറുഗീസ്,അജിത വിൽക്കി,ബി.ഡി.ഒ. ബി.ഉത്തമൻ, സുനിൽ ടി.കെ, വി.ഇ.ഒ. രഞ്ജിനി, നിർവഹണ ഏജൻസിയായ 'കാർഡിന്റെ' ഉദ്യോഗസ്ഥൻ ഫിലിപ്പ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.