മഞ്ഞിനിക്കര : യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസന വനിതാ സമാജ ധ്യാന യോഗം മോർ പീലക്‌സീനോസ് സഖറിയാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. , ജേക്കബ് തോമസ് മാടപ്പാട്ട് കോറെപ്പിസ്‌കോപ്പ , ബർശിമോൻ റമ്പാൻ, ഫാ. ഏലിയാസ് ജോർജ്ജ്, തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 6 മണിക്ക് 88 പേർക്ക് വസ്ത്ര വിതരണം നടത്തും. 7 മണിക്ക് ഫാ. ബിമേഷ് ബിനോയ് സുവിശേഷ പ്രസംഗം നടത്തും. നാളെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന കാൽനട തീർത്ഥയാത്രാ സംഗമം നടക്കും.