പത്തനംതിട്ട: രണ്ട് മാസത്തിനുള്ളിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ അഞ്ച്കോടി രൂപയുടെ മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് പ്രവർത്തികൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് അംബികാ മോഹൻ അറിയിച്ചു. പദ്ധതിയുടെ അവലോകനം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്നു.പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടർ എൻ.ഹരി, കടപ്ര,കുറ്റൂർ,നെടുമ്പ്രം,നിരണം,പെരിങ്ങര പഞ്ചായത്ത് സെക്രട്ടറിമാർ,അസി.സെക്രട്ടറിമാർ, അക്രഡിറ്റഡ് എൻജിനിയർമാർ,ഓവർസീയർമാർ, അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവർ പങ്കെടുത്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, അംഗങ്ങളായ അനിൽ മേരി ചെറിയാൻ,ശോശാമ്മ മജു, സൂസമ്മ പൗലോസ്, അന്നമ്മ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

> പദ്ധതികൾ

ആട്ടിൻകൂട്, പശുത്തൊഴുത്ത്, കോഴിക്കൂട്, കാലിത്തൊഴുത്ത്, കമ്പോസ്റ്റ് പിറ്റ്, കുളം നിർമ്മാണം, കിണർ നിർമ്മാണം

> ഗുണഭോക്താക്കൾ

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ, വികലാംഗർ, വിധവകൾ, പട്ടികജാതി, പട്ടിക വർഗക്കാർ.