മല്ലപ്പള്ളി: പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ 86​ാം ഓർമ്മപ്പെരുന്നാൾ അനുസ്മരണ സമ്മേളനം 13ന് 2:30ന് സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയപള്ളി ഓഡിറ്റോറിയത്തിൽ ന​ടക്കും.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെ​യ്യും.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത (നിരണം ഭദ്രാസനാധിപൻ) അദ്ധ്യക്ഷത വഹി​ക്കും.ഡോ.അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്. മുഖ്യപ്രഭാഷണം നട​ത്തും.86​ാം ഓർമ്മപ്പെരുന്നാൾ 21,22തീയതികളിൽ കോട്ടയം പഴയ സെമിനാരിയിൽ നടക്കും.