കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷൻ, ജൈവ വൈവിദ്ധ്യ ബോർഡ് എന്നിവരുടെ സഹകരണത്തോടെ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് 'ജലം ജീവനാണ് ' എന്ന വിഷയത്തെ ആസ്പഥമാക്കി സെമിനാറും ഡോക്യുമെന്ററി പ്രദർശനവും നടത്തി.സുരേഷ് ഇളമൺ തയാറാക്കിയ ജൈവ വൈവിദ്ധ്യ ബോർഡിന്റെ 'വെറ്റ് ലാൻഡ് ഓഫ് കേരള' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർക്കായിരുന്നു സെമിനാറും ഡോക്യുമെന്ററിയും തയാറാക്കിയിരുന്നത്.പഞ്ചായത്ത് പ്രസിഡന്റ് രജനി.എം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ.രാജേഷ്, ജൈവ വൈവിദ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ മാത്യു.എം.തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ജൈവ വൈവിദ്ധ്യ സംരക്ഷണ സമിതി അംഗം ചിറ്റാർ ആനന്ദൻ വിഷയാവതരണം നടത്തി.ദീനാമ്മ റോയി,അനിസാബു,എൻ.എൻ.രാജപ്പൻ,തുളസി മോഹൻ,ഓമന തങ്കച്ചൻ,മാത്യു പറപ്പള്ളിൽ,ലീലാമണി ടീച്ചർ,ലിസി സാം,പി.കെ.രവി, രല്ലു.പി.തോമസ് കാലായിൽ,ബിന്ദു ടീച്ചർ എന്നിവർ പ്രസംഗിച്ചു.