ഓമല്ലൂർ : സരസ്വതി കലാക്ഷേത്രത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലിയാഘോഷം ഋതുരാഗം സ്വരാർച്ചനയുടെ കാൽനൂറ്റാണ്ട് പരിപാടിയുടെ ലോഗോ പ്രകാശിപ്പിച്ചു.കലാക്ഷേത്രം ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് പി.ആർ കുട്ടപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഹിന്ദുസ്ഥാനി ഗസൽ ഗായകൻ അജിത് വേണുഗോപാൽ കലാക്ഷേത്രം രക്ഷാധികാരികളായ ഓമല്ലൂർ ശങ്കരൻ,പി.കെ രാമചന്ദ്രൻ എന്നിവർക്ക് ലോഗോ നൽകിയാണ് പ്രകാശിപ്പിച്ചത്.2020 ആഗസ്റ്റ് 29 മുതൽ 2021 ജൂൺ വരെയുള്ള രജതജൂബിലി സംഗീതോത്സവം,കർണാടകാ സംഗീതം, ലളിതഗാന മത്സരങ്ങൾ,സ്മരണികാ പ്രകാശനം,ലോക സംഗീതദിനാചരണം എന്നിവ നടക്കും.പട്ടാഴി എൻ.ത്യാഗരാജൻ, മലമേൽ വിനു നമ്പൂതിരി,സി.കെ അർജുനൻ, ബി. ശശീന്ദ്രൻ,സജയൻ ഓമല്ലൂർ, പി.ആർ മോഹനൻ നായർ,രാജേഷ് ഓമല്ലൂർ,ബി.ഗിരീഷ് കുമാർ,സി.ഡി ബേബി മുളമൂട്ടിൽ, സുശീലൻ ഓമല്ലൂർ എന്നിവർ സംസാരിച്ചു.