പന്തളം: കുരമ്പാല തെക്ക് സ്‌നേഹതീരം റസിഡന്റ് അസോസിയേഷന്റെ നാലാമത് വാർഷികം പടയണി ആചാര്യൻ പ്രൊഫ കടമ്മനിട്ട വാസുദേവൻപിളള ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജി.പ്രഭാകരക്കുറുപ്പ് അദ്ധ്യക്ഷനായിരുന്നു. എ.കെ.ഗോപാലൻ, ജി.രാധാകൃഷ്ണൻ നായർ, ചെറുവള്ളിൽ ഗോപകുമാർ, എം.എ.ജയദീപ്, എം.ജി. അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകൻ ഭാസ്‌കരനാശനെ ആദരിച്ചു.