പത്തനംതിട്ട : ഊരമ്മൻ കോവിൽ ദേവസ്വം പ്രതിഷ്ഠാദിന മഹോത്സവം 9, 10 തീയതികളിൽ നടക്കും. തന്ത്രി അടിമുറ്റത്ത് മഠം എ.ബി സുരേഷ് ഭട്ടതിരിപ്പാട് മുഖ്യകാർമ്മിത്വം വഹിക്കും. 9ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം 10ന് ആയില്യം പൂജ, വൈകിട്ട് 5ന് നടതുറക്കൽ, 6.30ന് ദീപാരാധന.10ന് രാവിലെ 10ന് കലശ പൂജ, 12.30ന് നടയടയ്ക്കൽ, മഹാപ്രസാദമൂട്ട്, നടയടയ്ക്കൽ. 6.30ന് ദീപാരാധന.