മല്ലപ്പള്ളി : തിരുമാലിട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 10മുതൽ 21 വരെ നടക്കും.10ന് വൈകിട്ട് 6നും 6.30നും മദ്ധ്യേ കൊടിയേറ്റ്, 7.30ന് കലാസന്ധ്യയുടെ ഉദ്ഘാടനം ചലച്ചിത്രതാരം കൃഷ്ണപ്രസാദ് നിർവഹിക്കും.11 മുതൽ 21 വരെ വൈകിട്ട് 6.30ന് ദീപാരാധന, സേവ ,11 മുതൽ 17 വരെ 8.30മുതൽ 11വരെയും വൈകിട്ട് 5.30 മുതൽ 6.30വരെയും കൊടിമരച്ചുവട്ടിൽ പറവഴിപാട്. 17ന് 10.30ന് ഉത്സവബലി, 10.30ന് ആധ്യാത്മിക സമ്മേളനത്തിൽ ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജ് അസിറ്റന്റ് പ്രൊഫസർ ആതിര പ്രകാശ് പ്രഭാഷണം നടത്തും.എസ്.മനോജ് അദ്ധ്യക്ഷത വഹിക്കും. 12ന് ഉത്സവബലി ദർശനം. രാത്രി12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, ആറാട്ട് ദിനമായ 19ന് 7.30ന് അലങ്കാരപൂജ,8.30ന് കൊടിമരച്ചുവട്ടിൽ പറവഴിപാട്, 12ന് ആറാട്ട്‌സദ്യ, 3ന് ആറാട്ട് ബലി, 6ന് ആലുംമൂട് ഭഗവതികടവിൽ ആറാട്ട്, 7.30ന് ആറാട്ട് വരവ്, 8ന് ടൗണിൽ സ്വീകരണം, 12ന് കാവടി ഹിഡുംബൻപൂജ.20ന് 7.30ന് കാണിക്കമണ്ഡപത്തിങ്കൽ സാക്‌സഫോൺ കച്ചേരി, 8ന് കാണിക്കമണ്ഡപത്തിങ്കലേക്ക് കാവടിവിളക്ക് പുറപ്പാട്, 8.30ന് കാവടിവിളക്ക്,10.30ന് 'കാവടിവിളക്ക് എതിരേൽപ്,ശിവരാത്രിദിനമായ 21ന് 7ന് ശിവപുരാണപാരായണം,8ന് പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാവടി പുറപ്പാട്, 9ന് ഓട്ടൻതുള്ളൽ,12ന്കാവടി വരവ്,1ന് കാവടി അഭിഷേകം,4ന് കാണിക്കമണ്ത്തിങ്കൽ വേലകളി എതിരേൽപ്, 6ന് കാഴ്ചശീവേലി, 8.30ന് പുഷ്പാഭിഷേകം,9.30ന് ശിവരാതി നഗറിൽ ഗാനമേള,12ന് ശിവരാത്രിപൂജ, 1ന് സംഘം രക്ഷാധികാരി പി.വി. പ്രസാദിന്റെ പ്രഭാഷണം, 2.30ന് ബാലെ എന്നിവയും നടക്കും.