കുമ്പഴ : കുമ്പഴ ശ്രീനാരായണ സ്തൂപികയുടെ 27-ാമത് പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ കൺവെൻഷനും 21,22,23 തീയതികളിൽ ശ്രീനാരായണ നഗറിൽ നടക്കും. 21ന് രാവിലെ 5.30ന് പള്ളി ഉണർത്തൽ, 5.40ന് നിർമ്മാല്യദർശനം, 6.30ന് ഗണപതിഹോമം, 7.30ന് ഉഷഃപൂജ, 9ന് പതാക ഉയർത്തൽ, വൈകിട്ട് 5.30ന് ദീപാരാധന.

22ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി ഡോ. എ. സമ്പത്ത് വിശിഷ്ഠാതിഥിയാകും. കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ ധർമ്മചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ എൻഡോവ്മെന്റ് വിതരണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ്, യോഗം ‌ഡയറക്ടർ ബോർഡ് അംഗം സി.എൻ വിക്രമൻ, നഗരസഭാ കൗൺസിലർ കെ.ആർ അരവിന്ദാക്ഷൻ നായർ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് കലാസന്ധ്യ. 23ന് രാവിലെ 10ന് യോഗം കൗൺസിലർ പി.ടി മന്മഥനും ഉച്ചയ്ക്ക് 2ന് വിജയലാൽ നെടുങ്കണ്ടവും പ്രഭാഷണം നടത്തും.