ഇലന്തൂർ : പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ ഒഫ് സെറ്റ് പ്രിന്റിംഗ് പ്രസിന്റെയും സ്ക്രീൻ പ്രിന്റിംഗ് യൂണിറ്റിന്റെയും പ്രവർത്തന ഉദ്ഘാടനം 7ന് വൈകിട്ട് 3ന് നടക്കും. വീണാ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദൻ അദ്ധ്യക്ഷത വഹിക്കും. സംഘം പ്രസിഡന്റ് എസ്.വി വിജയൻ, സെക്രട്ടറി വീണാ വിനോദ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലീലാ മോഹൻ, ജോയിന്റ് രജിസട്രാർ എം.ജി പ്രമീള, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ .ജി നായർ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ സംസാരിക്കും.