തിരുവല്ല: മാർത്തോമ്മ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വാർഷികാഘോഷവും നവതി സമാപനവും 7,8 തീയതികളിൽ തിരുവല്ല വി.ജി.എം ഹാളിൽ നടക്കും.ഏഴിന് ഉച്ചയ്ക്ക് 2ന് നവതി സമാപനസമ്മേളനം അടൂർ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിക്കും.കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ പി.എൻ സുരേഷ് മുഖ്യപ്രഭാഷണം നടത്തും.മാർത്തോമ്മാ സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ്, ജനറൽസെക്രട്ടറി സെൻമോൻ വി.ഫിലിപ്പ്,ട്രഷറർ ബിജോയ് കോശി എന്നീവർ പ്രസംഗിക്കും.6ന് ടാലന്റ് നൈറ്റ്. 8ന് രാവിലെ 9.30ന് വിദ്യാഭ്യാസ സമ്മേളനവും അനുമോദനവും സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്യും.സ്കൂൾസ് മാനേജർ ലാലമ്മ വർഗീസ് അദ്ധ്യക്ഷത വഹിക്കും.വിവിധ മേഖലകളിൽ ജേതാക്കളായ എം.ജോസ്‌പോൾ,ഗീതാ ടി.ജോർജ്ജ്, വിൻസി ഫിലിപ്,മാത്യു ഫിലിപ്,സിനി എം.മാത്യു,സൂസൻ മെറീന മാത്യു,സുഹറ പടിപ്പുര എന്നീവരെ ആദരിക്കും.രണ്ടിന് വാർഷിക റിപ്പോർട്ട് അവതരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.