തിരുവല്ല: മലങ്കര മാർത്തോമ സുറിയാനി സഭ നിരണംമാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനും സമൂഹത്തിലുള്ള യഥാസ്ഥാനപ്പെടുത്തലിനുമായി ട്രാൻസ് ജെൻഡർ കൂട്ടായ്മ 8ന് വൈകിട്ട് നാലിന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ് എപ്പിസ്‌കോപ്പാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭദ്രാസന സെക്രട്ടറി റവ.ജോജൻ മാത്യൂസ് ജോൺ അദ്ധ്യക്ഷത വഹിക്കും. ലിംഗദ്വന്ദ സമീപനങ്ങൾക്ക് ഒരു പാഠഭേദം വിഷയത്തെപ്പറ്റി ക്ലാസ് എടുക്കും.ഡോ.എം.ജെ.ജോൺ,റവ.ഫിലിപ്പ് ജോർജ്ജ്, ദേവൂട്ടി ഷാജി,റവ.ജിജി മാത്യൂസ്,റോയി ജോൺ മാത്യു, ഈപ്പൻ കുര്യൻ പ്രസംഗിക്കും.