റാന്നി: മണ്ണാറകുളഞ്ഞി - കോഴഞ്ചേരി റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പാമ്പാടിമൺ വൺവേ ട്രാഫിക്‌ റോഡ് വഴിയുളള ഗതാഗതം ഇന്നുമുതൽ ഒരാഴ്ചത്തേക്ക് താൽക്കാലികമായി നിരോധിച്ചു. റാന്നി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പൊയ്യാനിൽ ജംഗ്ഷനിലേക്കുളള വൺവേ റോഡ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് അസി.എൻജിനിയർ അറിയിച്ചു.