കോന്നി : എസ്.എൻ.ഡി.പി യോഗം 4772 മ്ളാന്തടം ശാഖയുടെ ഉടമസ്ഥതയിലുള്ള ഗുരുമുരുക ക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ വാർഷികവും തൈപ്പൂയ മഹോത്സവവും 8, 9 തീയതികളിൽ നടക്കും.

8 ന് രാവിലെ അഞ്ച് മുതൽ ഗുരുപൂജ, ഉഷ:പൂജ, ഗണപതിഹോമം, നെൽപ്പറ സമർപ്പണം, എട്ടിന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30 ന് സമൂഹസദ്യ, 2.30 ന് അമ്മൻകുടം, ശിങ്കാരിമേളം, മയിലാട്ടം എന്നിവയുടെ അകമ്പടിയോടെ കാവടിഘോഷയാത്ര, വൈകിട്ട് 7.30 ന് ദീപാരാധന, തുടർന്ന് പായസ വിതരണം.

9 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉഷ:പൂജ, നെൽപ്പറ സമർപ്പണം, 8 ന് ഭാഗവതപാരായണം, 9 ന് സുബ്രഹ്മണ്യന് നവകം, 11.30 ന് ഗുരുവിന് കലശം, ഉഷ:പൂജ, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 4.30 ന് വിളക്കുപൂജ, 7 ന് വിശേഷാൽപൂജകൾ, മംഗളപൂജ, ദീപാരാധന, രാത്രി 8 ന് അത്താഴപൂജ, 9 ന് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ നിർവ്വഹിക്കും. 9.30 ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും.